സര്‍ക്കാര്‍ ഇരയോടൊപ്പം: ഇപി ജയരാജന്‍

കണ്ണൂർ: സർക്കാർ ഏത് പ്രശ്നങ്ങൾക്കും ശരിയായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി ഇ.പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ല. ബിഷപിനെറ കാര്യത്തിൽ ശരിയായ നിലപാടാണ് സർക്കാർ എടുത്തത്. സർക്കാർ ഇരയോടെപ്പമാ ണ്. വേട്ടക്കാരനെ സംരക്ഷിക്കുന്നത് സർക്കാറിന്റെ നിലപാടല്ല. സമരം ചെയ്യുന്നവരോടൊപ്പമാണ് സർക്കാർ നിന്നത്.

കൊടിയേരി പറഞ്ഞതിൽ അവ്യക്തതയില്ല. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത്. ഏത് സാഹചര്യവും ദുരുപയോഗപ്പെടുത്താനള്ള സ്ഥിതിയുണ്ടെന്നാണ് അദേഹം പറഞ്ഞത്. സർക്കാറിന് എല്ലാ കാര്യവും പരിശോധിച്ചതിന് ശേഷം മാത്രമേ നിലവാട് സ്വീകരിക്കാൻ പറ്റുകയുള്ളു. രാഷ്ട്രിയ പാർട്ടി കാർ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ വിലയിരുത്തുന്നത്. ആലഞ്ചേരി പിതാവുമായി താൻ കൂടി കാഴ്ചയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും ഇ.പി പറഞ്ഞു.

error: Content is protected !!