കോടിയേരി കടുത്ത മാനസിക രോഗിയെന്ന് പിഎസ് ശ്രീധരന്‍ പിള്ള
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കടുത്ത മാനസികരോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കോടിയേരിയുടെ കഴിഞ്ഞ ദിവസത്തെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കിയെന്ന കോടിയേരിയുടെ പ്രസ്താവന തെറ്റാണെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
കാണുതെല്ലാം അന്ധമായി ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം. ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണന്നും ശ്രീധരൻപിള്ള പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏതു തലം വരെയും പോകുന്ന അധ:പതിച്ച രാഷ്ട്രീയക്കാരനായി കോടിയേരി മാറി. സമരത്തെ ബിജെപി ഒരിക്കലും മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് കേസെടുക്കണമെങ്കിൽ മതവും രാഷ്ട്രീയവും നോക്കിയാണ് കേസെടുക്കുന്നതെന്നും സ്ത്രീക്കെതിരായ പീഡനത്തിന് തെളിവുകൾക്ക് വേണ്ടി കാത്തിരിക്കുന്ന നിയമ വ്യവസ്ഥ കേരളത്തിലല്ലാതെ ഒരിടത്തുമില്ലന്നും അദ്ദേഹം പറഞ്ഞു. പൊൻകുന്നത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.