മോമോ ചലഞ്ച്: കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്

കളിക്കുന്നവരെ മാനസികപ്രയാസത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന കൊലയാളി ഗെയിമായ മോമോ ചലഞ്ചിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ ശ്രദ്ധിക്കണം. എന്നാല്‍ ഈ ചലഞ്ചിനെപ്പറ്റി അറിയാത്ത കുട്ടികളോട് ഇതിനെപറ്റി സംസാരിക്കരുത്.

കുട്ടികള്‍ക്ക് വരുന്ന മെയിലുകളും ഫോണ്‍ കോളുകളും ശ്രദ്ധിക്കണം. സ്വയം കുട്ടികള്‍ മുറിവേല്‍പ്പിക്കുന്നുണ്ടോയെന്ന കാര്യവും ശ്രദ്ധിക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. മോമോ ചലഞ്ചിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!