ആലപ്പുഴയിലും ഭൂചലനം

ആലപ്പുഴയുടെ തെക്കൻ പ്രദേശങ്ങളിലാണ് ഇന്ന്  (12.9.2018) ഭൂചലനം ഉണ്ടായത്.  പത്തനംതിട്ട അതിര്‍ക്കിത്തടുത്തുള്ള നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭാഗത്ത് ഇന്ന് ഉച്ചയോട് കൂടെ വലിയ ശബ്ദം കേള്‍ക്കുകയും, തുടര്‍ന്ന് നൂറിലധികം വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു.

വീടുകള്‍ക്ക് വിള്ളലുകളുണ്ടായതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തൊട്ടടുത്ത ഭാഗങ്ങളായ പാലമ്മേല്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്,  മേഖലകളിലും ഈ സമയത്ത് തന്നെ ചെറിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു.

സമാനമായ രീതിയില്‍ പത്തനംതിട്ട ജില്ലയിലും ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

അതേസമയം ഭൂകമ്പ വാര്‍ത്തകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

error: Content is protected !!