വിളിച്ചിടത്തേക്ക് ഓട്ടം പോകാത്ത ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടി

വിളിച്ചിട്ടും വരാതെ ഇഷ്ടമുള്ള സ്ഥലത്തേക്ക് മാത്രം ഓട്ടം പോകുന്ന ഓട്ടോറിക്ഷാക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പോകാതെ ഇഷ്ടമുള്ള സ്ഥലത്ത് മാത്രം പോകുന്ന ഓട്ടോക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും.

യാത്രക്കാരർ പറയുന്ന സ്ഥലത്തേക്കു സവാരി പോകാന്‍ ഓട്ടോ ഡ്രൈവര്‍ വിസമ്മതിക്കുകയാണെങ്കില്‍ വാട്സാപ്പിലൂടെ പരാതി നല്‍കാം. ഓട്ടോറിക്ഷയുടെ നമ്പര്‍ 8547639101 എന്ന നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്യുകയോ kl10@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യാം. ഏതു ജില്ലയില്‍നിന്നും ഈ നമ്പരിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം. ഈ നമ്പരില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലകളിലേക്കു കൈമാറി അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍ ഐപിഎസ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്നാണു വകുപ്പ് പറയുന്നത്.

ഓട്ടം വിളിക്കുന്ന സ്ഥലത്തേക്കു പോകാതെ ഓട്ടോക്കാര്‍ക്കു താല്‍പര്യമുള്ള സ്ഥലത്തേക്കു മാത്രം സവാരിപോകുന്നതായി പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണു നടപടി. മീറ്റര്‍ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാനാണു വകുപ്പിന്റെ തീരുമാനം. ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് 6,32,426 ഓട്ടോറിക്ഷകളാണ്. കൂടുതല്‍ ഓട്ടോറിക്ഷകളുള്ളത് മലപ്പുറത്താണ്, 78,328 എണ്ണം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്, 74,856 ഓട്ടോറിക്ഷകള്‍. ഏറ്റവും കുറവ് ഓട്ടോറിക്ഷയുള്ളത് വയനാട്ടിലും, 13,757 എണ്ണം. കൊല്ലം (52,927), പത്തനംതിട്ട (25,489), ആലപ്പുഴ (29,212), കോട്ടയം (42,030 ), ഇടുക്കി (22,432 ), എറണാകുളം (59,936), തൃശൂര്‍ (61,595 ), പാലക്കാട് (45,914 ), കോഴിക്കോട് (53,395 ), കണ്ണൂര്‍ (47,469 ), കാസര്‍കോട് (25,067).

error: Content is protected !!