മൊബൈല്‍ മോഷ്ടാവ് പിടിയില്‍

കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. പട്ടുവം മുതുകടയിലെ കല്ലിടുത്ത് കല്ലായി കെ.കെ.കരീമിനെയാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.ദിനേശൻ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ആലിങ്കിൽ തിയേറ്ററിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് ഗൊരഖ്പൂർ സ്വദേശി സുനിലിന്റെ സ്മാര്‍ട്ട് ഫോണാണ് കരീംമോഷ്ടിച്ചത്.

കൂടെ ജോലി ചെയ്യുന്ന കരീം ഇടക്കിടെ സുനിലിന്റെ ക്വാർട്ടേഴ്സിൽ വരാറുണ്ട്. ഇന്നലെ വരുമ്പോൾ രാത്രിയിൽ ജോലി ചെയ്ത ക്ഷീണത്തിന് ഉറങ്ങുകയായിരുന്ന സുനിലിന്റെ മൊബൈൽ മോഷ്ടിടിച്ച് സ്ഥലം വിടുകയായിരുന്നു. രാത്രിയിലാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിന് പിറകിലെ വാഴത്തോട്ടത്തിൽ ഒളിച്ചിരിക്കവെയാണ് കരീം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

error: Content is protected !!