കണ്ണൂരില്‍ വീണ്ടും മണല്‍ വേട്ട

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലിൽ വൻ മണൽവേട്ട. ചൊവ്വാഴച്ച പുലർച്ചെ രണ്ടോടെയാണ് മടക്കര പാലത്തിന് സമീപത്ത് വച്ച് മൂന്ന് ടിപ്പർ ലോറികള്‍ പിടികൂടിയത്. കെഎൽ 8 എ 4984, കെ എൽ 08 എഡി09 29, കെൽ 18 5655 നമ്പറുകളിലുള്ള ലോറികളാണ് മണൽ കയറ്റിയ നിലയില്‍ പഴയങ്ങാടി എസ് ഐ ബിനു മോഹനനും സംഘവും പിടികൂടിയത്. പൊലിസിനെ കണ്ട് വാഹനങ്ങൾ ഉപേക്ഷിച്ച് ഡ്രൈവർമാർരക്ഷപ്പെട്ടു. ലോറികൾ സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മടക്കര പാലത്തിനടിയിൽ നിന്ന് മണൽകടത്തുന്നരണ്ട് ഫൈബർ വള്ളങ്ങളും പൊലിസ് പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു.

error: Content is protected !!