മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷനിലെ വൈത്തിലപ്പള്ളി ഡിവിഷന്‍ ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും മൈതാനപ്പള്ളി അര്‍ബന്‍ പി എച്ച് എസ് സി യുടെയും സംയുക്താഭിമുഖ്യത്തില്‍ വെത്തിലപ്പള്ളി എസ് എഫ് എസ് സ്‌കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എച്ച് എം മെഡിക്കല്‍ ആഫീസര്‍ ഡോ. ഷഹീര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സി സമീര്‍, എം ഷഫീക്ക്, എസ് എഫ് എസ് സ്‌കൂള്‍ മാനേജര്‍ ഫാ ടോമി, ഡോ അബ്ദുല്‍ മജീദ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ മധു, വി മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!