മറുനാടന്‍ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പില്‍ എക്സൈസിന്‍റെ മിന്നല്‍ പരിശോധന

കണ്ണൂര്‍: മറുനാടന്‍ തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. മറുനാടന്‍ തൊഴിലാളികൾ താമസിച്ചു വരുന്ന ഉളിയിലെ സ്ഥലങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. മദ്യം ,മയക്കുമരുന്ന് ,പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം അന്യ സംസ്ഥാനത്തൊഴിലാളികളിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് റെയിഡ് . ഇരിട്ടി എക്സൈസ് സർക്കിൾ, ഇരിട്ടി എക്സൈസ് റയിഞ്ച് എന്നിവ സംയുക്തമായായാണ് മിന്നല്‍ പരിശോധന നടത്തിയത്.

എന്നാൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇരിട്ടി സി.ഐ സി.ആർ പത്മകുമാർ  നേതൃത്വം നൽകിയ റെയിഡിൽ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യാത്ത്, പ്രിവന്റിവ് ഓഫീസർമാരായ ഒ അബ്ദുൽ നിസ്സാർ, സി പി ഷാജി, സിവിൽ എക്സൈസ് ഓഫീസർ മാരായ കെ കെ ഷാജി, സജേഷ് പി കെ, ഡ്രൈവർ ജോർജ് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!