വികെ വിസ്മയയ്ക്ക് നാടിന്‍റെ അനുമോദനം

പൂര്‍വ്വ വിദ്യാലയത്തിന്‍റെ അനുമോദനം 

ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലെയിൽ സ്വർണമെഡൽ നേടിയ വി കെ വിസ്മയെയും പരിശീലകനായ എം കരുണാകരനെയും അനുമോദിച്ചു. വിസ്മയ മുന്‍പ് പഠിച്ച  മാത്തിൽ എം വി എം കുഞ്ഞി വിഷ്ണുനമ്പീശൻ സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് അനുമോദനം സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ എം ബാലകേശവൻ, അഡ്വ കെ പി രമേശൻ, എം വി സുനിൽകുമാർ, വി വി ഭാസ്ക്കരൻ, പി ശശിധരൻ, പി രവീന്ദ്രൻ, പി വി കാഞ്ചന, സി കെ രാധാകൃഷ്ണൻ, പി ഭരതൻ, കെ മഹേഷ് എന്നിവർ സംസാരിച്ചു. കെ ശശിധരൻ സ്വാഗതവും പി രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഡി വൈ എഫ് ഐ ആലപ്പടമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി, മാത്തിൽ പീപ്പിൾസ് യുനൈറ്റഡ് ക്ലബ്ബ് എന്നിവയുടെ ഉപഹാരങ്ങൾ നൽകി. മാത്തിൽ ടൗണിൽ നടന്ന ഘോഷയാത്രയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

ഡി വൈ എഫ് ഐ കാങ്കോൽ ഈസ്റ്റ്, വെസ്റ്റ് മേഖലാ മ്മിറ്റികള്‍ വിസ്മയയെ അനുമോദിച്ചു  

ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ റിലെയിൽ സ്വർണമെഡൽ നേടിയ വി കെ വിസ്മയെയും പരിശീലകനായ എം കരുണാകരനെയും ഡി വൈ എഫ് ഐ കാങ്കോൽ ഈസ്റ്റ്, വെസ്റ്റ് മേഖലാ കമ്മിറ്റിയും വൈ എസ് സി കാങ്കോലും ചേർന്ന് അനുമോദിച്ചു. കോത്തായിമുക്ക് കേന്ദ്രീകരിച്ച് നൂറോളം ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ കാങ്കോൽ ടൗണിലേക്ക് ആനയിച്ചു. അനുമോദനയോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഉഷ അധ്യക്ഷയായി. പി കെ ശ്രീമതി എംപി ഉപഹാരം നൽകി. സി കൃഷ്ണൻ എംഎൽഎ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ കെ ബിനീഷ് എന്നിവർ മുഖ്യാതിഥികളായി. സി സത്യപാലൻ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. കെ എം ബാലകേശവൻ, പി ശശിധരൻ, കെ രാജൻ, കെ പി കണ്ണൻ, പി അജിത്ത്, ഡോ ടി വി ജി മാരാർ, ടി എം ഉമേഷ് ബാബു, എം വി ദീപേഷ് എന്നിവർ സംസാരിച്ചു. നീന്തൽതാരം വിജിഷ, സംസ്ഥാന സ്കൂൾ കായിക താരങ്ങളായ മുത്തുരാജ്, മൂർത്തി എന്നിവരെ അനുമോദിച്ചു. അഡ്വ പി പി സിദിൻ സ്വാഗതവും എൻ അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.

error: Content is protected !!