വയനാട്ടില്‍ മാവോയിസ്റ്റുകൾ

പൂക്കോട് വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്ത് മാവോയിസ്റ്റുകൾ എത്തിയത്.  സ്ഥലത്ത് മാവോയിസ്റ്റ് പാർട്ടിയുടെ വാർഷിക പോസ്റ്ററുകൾ സ്ഥാപിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ നാല് തോക്ക് ധാരികളാണ് പുലർച്ചെ എത്തിയത്.

സർവ്വകലാശാല ആസ്ഥാനത്ത് പുലർച്ചെ എത്തിയ ഇവർ സ്ഥലത്ത് ബോംബ് സ്ഥാപിച്ചതായും സൂചനയുണ്ട്. മാവോയിസ്റ്റുകൾ പ്രദേശത്തെ കുട്ടികളെയും സെക്യൂരിറ്റി ജീവനക്കാരനേയും ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ പറയുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നു.

സർവകലാശാലയുടെ ഗേറ്റിന് മുന്നിലാണ് ബാനർ കെട്ടിയിരിക്കുന്നത്. സിപിഐ (മാവോയിസ്റ്റ്) പാർട്ടി രൂപീകരണത്തിന്റെ പതിനാലാം വാർഷികോത്സവം എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.  ഒപ്പം തൊഴിലാളികളും, ആദിവാസികളും, കർഷകരും, വിദ്യാർഥികളും, ബുദ്ധിജീവികളും മറ്റ് അധ്വാനിക്കുന്ന ജനങ്ങളും ചേർന്ന് ജനകീയയുദ്ധത്തിൽ അണിനിരക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. നാലോളം ബാനറുകളാണ് ഇവർ ഇത്തരത്തിൽ കെട്ടിയിരിക്കുന്നത്.

ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർഥികളെയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും സംഘം ഭീഷണിപ്പെടുത്തി. വയനാട് ആദിവാസി മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഹൈവേയിലെ യാത്രകൾ തടഞ്ഞുകൊണ്ട് പൊലീസ് തിരച്ചിൽ നടത്തുകയാണ്.

 

error: Content is protected !!