അയ്യപ്പഭക്തരിൽനിന്ന‌് ഫണ്ട‌് സമാഹരിക്കണം : ഹൈക്കോടതി

ശബരിമലയിലും പമ്പയിലും പുനർനിർമാണത്തിനായി അയ്യപ്പഭക്തരിൽനിന്ന‌് ഫണ്ട‌് സമാഹരിക്കണമെന്ന‌്  ഹൈക്കോടതി. നിലയ‌്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക കാണിക്കവഞ്ചി സ്ഥാപിക്കണം. ഭക്തരുടെ ശ്രദ്ധയാകർഷിക്കും വിധമുള്ള കേന്ദ്രങ്ങളിലാകണം കാണിക്കവഞ്ചി സ്ഥാപിക്കേണ്ടത‌്.  കാണിക്കവഞ്ചിക്ക‌് പ്രത്യേക നിറം നൽകി വലിയ അക്ഷരത്തിൽ ബോർഡ‌് പ്രദർശിപ്പിക്കണം.  പണം നിക്ഷേപിക്കണമെന്ന‌് ആവശ്യപ്പെട്ട‌്  ദൃശ്യ–അച്ചടി മാധ്യമങ്ങളിൽ പ്രചാരണം നൽകണം.

കാണിക്കവഞ്ചി വരവിന‌് പ്രത്യേക അക്കൗണ്ട‌ാകാമെന്നും തുക പുനർനിർമാണത്തിനു മാത്രമേ വിനിയോഗിക്കാവൂ എന്നും കോടതി നിർദേശിച്ചു. കമ്പനികളിൽനിന്ന‌് പുനർനിർമാണ ഫണ്ട‌് ശേഖരിക്കാൻ കഴിയുമോ എന്ന‌് മാസ‌്റ്റർപ്ലാൻ കമ്മിറ്റി പരിശോധിക്കണം. പമ്പ പുനർനിർമിക്കാനുള്ള ശബരിമല സ‌്പെഷ്യൽ കമീഷണർ റിപ്പോർട്ട‌് പരിഗണിക്കവേയാണ‌് ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നടപടി. ഇക്കാര്യത്തിൽ വിശദമായ ഉത്തരവ‌് പുറപ്പെടുവിക്കുമെന്ന‌് ബെഞ്ച‌് വ്യക്തമാക്കി.

 

error: Content is protected !!