ഫ്രാങ്കോ മുളയ്ക്കലിനെതിരായ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം പരിഗണിച്ചാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച് കേസ്, പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസ് എന്നിവയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ മിഷനറീസ് ഓഫ് ജീസസ് പ്രതികരിച്ചിരുന്നു. ബിഷപ്പിനെതിരെ മൊഴി നൽകാൻ കന്യാസ്ത്രീകളെ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് മിഷനറീസ് ഓഫ് ജീസസ് ആരോപിക്കുന്നു. കന്യാസ്ത്രീ മഠങ്ങളിൽ അസമയത്ത് പൊലീസ് തങ്ങുന്നുവെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി ബിഷപ്പിനെതിരെ മൊഴി എഴുതി വാങ്ങിക്കാൻ ശ്രമം നടക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ  വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. മൊഴി നല്‍കിയില്ലെങ്കില്‍ കൂട്ടു പ്രതിയാക്കുമെന്ന് കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നുവെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ വാർത്താക്കുറിപ്പില്‍ ആരോപണമുണ്ട്.

error: Content is protected !!