മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായ അവസ്ഥയിൽ തുടരുന്നു

ചികിത്സയിൽ കഴിയുന്ന ഗോവ മുഖ്യന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായ അവസ്ഥയിൽ തുടരുന്നു. പകരക്കാരനെ കണ്ടെത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബിജെപി ദേശീയ നിരീക്ഷകൻ ഇന്ന് ഗോവയിൽ എത്തും.

അർബുദത്തെ തുടർന്നു അമേരിക്കയിൽ ചികിത്സയിലായിരുന്ന പരീക്കർ കഴിഞ്ഞ ആഴ്ചയാണ് തിരിച്ചെത്തിയത്.പനി പിടിപെട്ടു വീണ്ടും ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍‌ പ്രവേശിപ്പിക്കുകയായിരുന്നു.  ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരീക്കർ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ മുഖ്യമന്ത്രി ആയത്.

error: Content is protected !!