പുതിയ പാസ്സ്പോർട്ടിനായി ഞായറാഴ്ച സൗജന്യ ക്യാമ്പ്

പ്രളയത്തെ തുടർന്ന് പാസ്പോർട്ട് നഷ്ടമായവർക്കും കേടായവർക്കും പുതിയ പാസ്സ്പോർട്ടിനായി ഞായറാഴ്ച സൗജന്യ ക്യാമ്പ് നടത്തും. ചെങ്ങന്നൂരിലെയും തൃപ്പൂണിത്തുറയിലെയും പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചു റഫറൻസ് നമ്പർ എടുക്കണം. എല്ലാ ജില്ലക്കാർക്കും ക്യാമ്പിൽ പങ്കെടുക്കാം.

error: Content is protected !!