ഫിലിപ്പിയന്‍സില്‍ മാംഘ്ഗൂട്ട് ചുഴലിക്കാറ്റ് : 49 മരണം

ഫിലിപ്പിയന്‍സിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിച്ച മാംഘ്ഗൂട്ട് ചുഴലിക്കാറ്റില്‍ മരണം 49 ആയി. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങിയ ചുഴലിക്കാറ്റ് ഹോങ്കോങ്ങിന്റെ തീരങ്ങളിലും വീശിയടിച്ചു. മഴയിലും മണ്ണിടിച്ചിലിലും ഫിലിപ്പിയന്‍സില്‍ നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു.

ഈ വര്‍ഷം ഫിലിപ്പിയന്‍സില്‍ വീശിയടിക്കുന്ന പതിനഞ്ചാമത്തെയും ഏറ്റവും ശക്തിയേറിയതുമായ ചുഴലിക്കൊടുങ്കാറ്റാണ് മാംഗ്ഘൂട്ട്. ലൂസോണ്‍ ദ്വീപിലെ കഗായന്‍ പ്രവിശ്യയിലാണ് ഏറെ നാശനഷ്ടം. ഫിലിപ്പിയന്‍സിന്റെ ഭക്ഷ്യകേന്ദ്രമായ ഇവിടെ വ്യാപകമായി കൃഷി നശിച്ചു. മണിക്കൂറില്‍ 170 മുതല്‍ 260 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. പത്ത് വടക്കന്‍ പ്രവിശ്യകളില്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 25 ലക്ഷം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. ലൂസോണിലുണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേരാണ് മരിച്ചത്.

ഹോങ്കോങ് നഗരത്തിന്റെ തെക്കന്‍ തീരത്ത് 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. നൂറു കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. മണിക്കൂറുകള്‍ക്കുള്ളില്‍ മാംഗ്ഘൂട്ട് ചൈനയുടെ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ഗൗദോങ് പ്രവിശ്യയിലെ ഏഴു നഗരങ്ങളില്‍ നിന്നായി അഞ്ച് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

error: Content is protected !!