പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത് ഈ മാസം 23 വരെ നീട്ടി : പ്രക്ഷോഭത്തിനൊരുങ്ങി യാത്രക്കാരുടെ സംഘടനകൾ.

പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത് റെയിൽവേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകൾ.

റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്നങ്ങൾ വഷളാക്കുന്നതെന്നിരിക്കെ ട്രെയിൻ വൈകുന്നതു സംബന്ധിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുളള മറുപടിയാണു റെയില്‍ൽവേ അധികൃതരില്‍ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.

കേരളത്തേക്കാൾ മൂന്നിരിട്ടി ട്രെയിനുകൾ ഓടുന്ന സ്ഥലങ്ങളില്‍ പോലും ഇതിലും മെച്ചമായി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ഇവിടെ മാത്രം എന്താണു പ്രശ്നമെന്ന് റെയില്‍വേ വ്യക്തമാക്കണമെന്നു യാത്രക്കാർ പറയുന്നു. ഡിവിഷനിലെ സ്ഥിതി സംബന്ധിച്ചു ഓപ്പറേറ്റിങ് വിഭാഗത്തിലെ ചിലരുംക്ഷിണ റെയിൽവേയിലെ ഉന്നതരും ചേർന്നു റെയിൽവേ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിയെ നേരിട്ടു വിവരങ്ങൾ ധരിപ്പിക്കാൻ ബിജെപി കേന്ദ്ര േനതൃത്വത്തെ സമീപിക്കാനും സംഘടനകൾ ആലോചിക്കുന്നുണ്ട്.

എംപിമാരെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളും വൈകാതെ ആരംഭിക്കും. ട്രെയിനുകൾ വൈകുന്നതു സംബന്ധിച്ച് കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയുളള സമരവും തുടങ്ങും.

error: Content is protected !!