മല്യയുടെ വെളിപ്പെടുത്തല്‍: ധനമന്ത്രി രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി

വിജയ് മല്യ ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്രധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടികാഴ്ച്ച നടത്തിയെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നതോടെ ബിജെപിക്കതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അതീവ ഗൗരവ സ്വഭാവമുള്ള ആരോപണമാണ് വിജയ് മല്യ ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വതന്ത്രമായ അന്വഷണം പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി നടപടി സ്വീകരിക്കണം. ജെയ്റ്റ്ലി മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാരിന്റെ സഹായത്തോടെയാണ് മല്യ നാടുവിട്ടത്. രാജ്യം വിടുന്നതിന് മല്യയ്ക്ക് കൂട്ടുനിന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസും മറ്റും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യം ഉന്നിയിച്ചിട്ടുണ്ട്.

അരുണ്‍ ജെയ്റ്റ്ലിയും മല്യയും കൂടികാഴ്ച്ച നടത്തിയത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലായിരുന്നു. ഇത് തനിക്ക് അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ വ്യക്തമാക്കി. തെളിവ് വേണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീരവ് മോദി രാജ്യം വിടുന്നതിന് മുന്പ് പ്രധാന സേവകനെ കണ്ടു. മല്യ രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടു. ഈ കൂടിക്കാഴ്ചകളിൽ എന്തു ചർച്ചയായെന്ന് രാജ്യത്തിന് അറിയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സർക്കാർ ക്രോണി കാപ്പിറ്റലുകളുടെ പോക്കറ്റിലാണെന്ന് തെളിയുന്നതായി കോൺഗ്രസ് ആരോപിച്ചു.

error: Content is protected !!