എടക്കര  പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വീണ്ടും എൽഡിഎഫ് ഭരിക്കും

മലപ്പുറം എടക്കര പോത്തുകല്ല് ഗ്രാമപഞ്ചായത്തില്‍  ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച സി കരുണാകരൻ പിള്ള വിജയിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയെ 8 നെതിരെ 9 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം.

കോൺഗ്രസിന്റെ ജില്ലാ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കരുണാകരൻപിള്ള കോൺഗ്രസിൽ നിന്നും രാജിവച്ച് അടുത്തിടെ സിപിഐ എംൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. 17 വാര്‍ഡുകളുള്ള പോത്ത് കല്ലിൽ 9 അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫിനെ നയിച്ചത് കരുണാകരൻ പിള്ള യായിരുന്നു.ഇതിനിടെ ഞെട്ടിക്കുളം വാർഡിൽ കോൺഗ്രസ് അംഗം താരയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രജനിയുടെ വിജയിച്ചു. ഇതോടെ 20 വര്‍ഷത്തെ കോൺഗ്രസ് ഭരണത്തിന് ശേഷം എൽഡിഎഫിലെ സി സുഭാഷ് പ്രസിൻറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പോത്ത് കല്ല് വാർഡിലെ അംഗം  എൽഡിഎഫിന്റെ സുലൈമാൻ ഹാജി യുഡിഎഫി നൊപ്പം ചേർന്നു. ഇതോടെ പ്രസിഡന്റ് സുഭാഷും രാജിവച്ചു. പിന്നീടാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കരുണാകരൻ പിള്ള സി പി ഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ച് വാർത്താക്കുറിപ്പിറക്കിയത്.

ഇതോടെ പഞ്ചായത്തിൽ വീണ്ടും എൽ ഡി എഫി ന് 9 അംഗ ഭൂരിപക്ഷമായി. തുടർന്ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് എൽഡിഎഫ് പഞ്ചായത്തിൽ ഭരണം തിരികെ പിടിച്ചത്.

 

error: Content is protected !!