മഠത്തിലെ പീഡന ശ്രമത്തില്‍ നിന്ന്‍ രക്ഷപെടാന്‍ സ്വയം പൊള്ളലേല്‍പ്പിക്കേണ്ടി വന്നു; ദയാബായി

മഠത്തിൽ ചേർന്ന കാലത്ത് മോശം അനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ് സാമൂഹിക പ്രവർത്തക ദയാബായി. മഠത്തിൽ പോകുന്നതിനു മുൻപ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല. മഠത്തിലെ കാലത്താണ് വളരെയധികം ബഹുമാനിച്ച ഒരു വ്യക്തിയിൽനിന്ന് മോശം അനുഭവമുണ്ടായത്. മഠത്തിനുള്ളിൽ നിന്നുണ്ടായ പീഡനങ്ങളെ നേരിടുന്നതിനായി സ്വയം പൊള്ളലേൽപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും ദയാബായി പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് തന്നെ സഭാ വസ്ത്രം ഉപേക്ഷിച്ച് വടക്കേ ഇന്ത്യയിലെ അധസ്ഥിതർക്ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണ് ദയാബായി. സഭയിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിൽ നിന്ന് രക്ഷ നേടാൻ സ്വയം പൊള്ളലേൽപിക്കേണ്ടി വന്നിട്ടുണ്ടെന്നും ദയാ ബായി ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കന്യാസ്ത്രീകൾ മഠത്തിൽ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ ഇപ്പോഴെങ്കിലും ഒരാളെങ്കിലും പുറത്തു വന്നതിൽ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു.

പതിനാറാമത്തെ വയസ്സിലാണ് കോട്ടയം ജില്ലയിലെ പാലാ പൂവരണി സ്വദേശിയായ മേഴ്സി മാത്യു കന്യാസ്ത്രീയാകാൻ മഠത്തിൽ ചേരുന്നത്. എന്നാൽ സഭയിലെ ആഡംബര ജീവിതത്തോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്ന ഇവർ ബീഹാറിലെ ഹസാരിബാ​ഗ് കോൺവെന്റിലെത്തി. എന്നാൽ ആ​ദിവാസി ​ഗ്രാമങ്ങളിൽ പ്രവർത്തിക്കാനുള്ള ആ​ഗ്രഹത്തിന് സഭാധികാരികൾ എതിർപ്പു പ്രകടിപ്പിച്ചതിനെതുടർന്ന് സഭ വിട്ടിറങ്ങുകയായിരുന്നു. പിന്നീടാണ് ദയാ ബായി എന്ന പേര് സ്വീകരിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനപരാതിയിൽ പ്രതികരിക്കുകയായിരുന്നു ദയാബായി.

error: Content is protected !!