സർക്കാർ ആയുർവേദ ആശുപത്രികളില്‍നിന്ന് റൊട്ടി ഒഴിവാക്കി

കേരളത്തിലെ സർക്കാർ ആയുർവേദ ആശുപത്രികളിലെ കിടപ്പുരോഗികളുടെ ഭക്ഷണക്രമത്തിൽനിന്ന‌് റൊട്ടി ഒഴിവാക്കി.  ഇതിന‌്  പകരമായി പുട്ട‌്,   ഗോതമ്പ‌്, ചെറുപയർ കറി, ഗോതമ്പ‌് , റവ,  ഉപ്പുമാവ‌്, ഓട്ട‌്സ‌് എന്നിവ ഒന്നിടവിട്ട  ഉൾപ്പെടുത്തിയാണ‌് ഭക്ഷണക്രമം പുനക്രമീകരിച്ച‌് ഉത്തരവായത‌്.

ഇവയിൽ  150 ഗ്രാം വീതം ഉൾപ്പെടുത്തിയാണ‌് ഭക്ഷണക്രമം പുനക്രമീകരിച്ച‌് ഉത്തരവിറക്കിയിട്ടുള്ളത‌്. ഒരു രോഗിക്ക‌് ദിവസം 75 രൂപ നിരക്കിൽ അനുവദിച്ചിട്ടുണ്ട‌്. ആയൂർവേദ ആശുപത്രികളിൽ കഞ്ഞി, പയർ, പാൽ, റൊട്ടി എന്നിവയാണ‌് കിടപ്പ‌് രോഗികൾക്ക‌് ദീർഘകാലമായി ഭക്ഷണമായിനൽകിയിരുന്നത‌്. എന്നാൽ റൊട്ടി രോഗികൾക്ക‌് ഗുണകരമല്ലെന്നും മൈദയുടെ അംശം ദോഷകരമാണെന്നും ആയുർവേദ വകുപ്പിലെ വിദഗ‌്ധസംഘത്തിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന‌് റൊട്ടി ഒഴിവാക്കണമെന്നും പകരം വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നും കാണിച്ച‌് ഭാരതീയ ചികിത്സാ വകുപ്പ‌്  ദീർഘകാലമായി ആവശ്യം ഉയർത്തിയിരുന്നതാണ‌്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയിൽ വിഷയം എത്തിയതോടെയാണ‌് ആവശ്യം പരിഗണിക്കപ്പെട്ടത‌്. നിലവിലുള്ള കഞ്ഞിയും പാലും തുടരുന്നതിനൊപ്പം പാല‌് കഴിക്കാൻ പറ്റാത്തവർക്ക‌് ഓട്ട‌്സ‌് ഉൾപ്പെടെയുള്ള വിഭവങ്ങൾ നൽകാനാണ‌് സർക്കാർ ഉത്തരവിട്ടിള്ളത‌്.

error: Content is protected !!