കൊല്ലത്ത് വാഹനാപകടം : രണ്ട് മരണം

കൊല്ലത്ത് ദേശീയപാതയിൽ രാത്രി ബൈക്ക് മിനിലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. മരുത്തടി കുടവൂർ തെക്കതിൽ വിനയചന്ദ്രൻറെ മകൻ പ്രശാന്ത് ചന്ദ്രൻ (27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിൻ (25) എന്നിവരാണ് മരിച്ചത്.

ശക്തികുളങ്ങര കുരിശടിക്ക് സമീപം രാത്രി 11.30 ഓടെയായിരുന്നു അപകടം. നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിർദിശയിൽ വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ജിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.‍

error: Content is protected !!