സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു : കെ കെ ശൈലജ.

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി സ്വാഗതം ചെയ്യുന്നുവെന്ന്‍ മന്ത്രി കെ കെ ശൈലജ. വനിതാ ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന വനിത എന്ന നിലയിലും വളരെയധികം സന്തോഷം നല്‍കുന്നതാണ് ഈ വിധി. സ്ത്രീകളെ ദൈവതുല്യമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ, സ്ത്രീകള്‍ക്കെതിരെ വിവേചനം പാടില്ല, ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല തുടങ്ങിയ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് കരുത്തേകുന്നതാണ് എന്നും കേകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!