പി സി ജോര്‍ജിനെതിരെ സ്ത്രീകള്‍ പരസ്യമായി രംഗത്ത് വരണമെന്ന് വനിതാ കമ്മീഷന്‍

സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന പി സി ജോര്‍ജിനെതിരെ കേരളത്തിലെ സ്ത്രീകള്‍ പരസ്യമായി രംഗത്ത് വരണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ജോര്‍ജിനെതിരെ പരസ്യമായി പ്രതികരിക്കുന്നതിന് കേരളത്തിലെ സ്ത്രീകള്‍ തയാറാകണം. ഇനി കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം പ്രതികാരം ചെയ്താല്‍ കമ്മീഷന്‍ ഇടപെടും.

പൊലീസ് സിസ്റ്ററുടെ പരാതി അവഗണിക്കുകയായിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ജോര്‍ജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് നീക്കണം. ജോര്‍ജ് അടങ്ങിയ കമ്മിറ്റി കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന്‍ നല്‍കിയ പരാതി പരിഗണിക്കരുതെന്നും എം.സി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!