പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സൗജന്യമായി നല്‍കണം

പ്രളയ ദുരിതബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തു. പ്രളയബാധിതര്‍ക്ക് നേരിട്ട് നഷ്ടപരിഹാരം നല്‍കണം. ഹൈക്കോടതിയിലാണ് അമിക്കസ് ക്യൂറി ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രളയക്കെടുതി കാരണമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിന് വാര്‍ഡ് തല സമിതികളുടെ പങ്കാളിത്തം വേണം. നഷ്ടപരിഹാരം വിതരണം ചെയുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കണം. വ്യാപാരികളില്‍ ധാരാളം പേര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പ്രത്യേക സ്‌കീം നടപ്പാക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

error: Content is protected !!