പത്തനംതിട്ടയില്‍ നേരിയ ഭൂചലനം

പത്തനംതിട്ട ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ മേഖലയിലാണ് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ പത്തിന് അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. അടൂരിനടുത്ത് പള്ളിക്കൽ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും ചലനം അനുഭവപ്പെട്ടു.

error: Content is protected !!