ക്ലാസ് റൂമുകളിൽ സിസിടിവി സ്ഥാപിക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലെന്ന് കോടതി

ക്ലാസ് റൂമുകളിൽ സ്വകാര്യതയുടെ വിഷയം ഇല്ലെന്നും ‘ സുരക്ഷിതത്തിനും മെച്ചപ്പെട്ട അധ്യയനത്തിനും സിസിടിവി ഉപകാരപ്പെടുമെന്നും കോടതി. സ്കൂളുകളിലെ ക്ലാസ് മുറികളിൽ 1.4 ലക്ഷം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ഡൽഹി സർക്കാരിന്റെ നിർദ്ദേശത്തിനെതിരെയുള്ള പൊതുതാൽപര്യ ഹർജിക്കെതിരെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി. കെ. റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത് .കുട്ടികളുടെ സുരക്ഷയ്ക്കൊപ്പം സ്വകാര്യത സംബന്ധിച്ച ആശങ്കകൾ സന്തുലിതമാവേണ്ടതുണ്ട്. അദ്ധ്യാപകരെ കുറിച്ചുള്ള രക്ഷിതാക്കളുടെ പരാതികൾക്ക് പരിഹാരം എന്ന നിലയ്ക്കും ഇത് ഉപകരിക്കുമെന്നും വിധിയിൽ പറയുന്നു.

പെൺകുട്ടികൾ ഉൾപ്പെടെയുള്ളവര്‍ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനാൽ ക്ലാസ് മുറികളിലെ ക്യാമറകൾ പാടില്ല എന്നായിരുന്നു ഹർജി. എന്നാൽ ക്‌ളാസ് മുറികളിൽ സ്വകാര്യത ഇല്ലെന്നും കോടതി നടപടികൾ രേഖപ്പെടുത്താൻ സുപ്രീം കോടതി വരെ സിസിടിവി കാമറകൾ നിർദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

error: Content is protected !!