പെരിങ്ങോത്തെ പൂക്കൃഷി പെരുമ

കണ്ണൂര്‍ : പഴയമയിലെ പൂക്കാലം തിരിച്ച് പിടിക്കുകയാണ് പെരുങ്ങോത്തെ യുവജന കൂട്ടായ്മ.പെരിങ്ങോം റെഡ് സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒാണക്കാലത്തോടനുബന്ധിച്ചാണ് പൂക്കൃഷി നടത്തിയത്. പൂക്കൃഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാപഞ്ചായത്തുമായി സഹകരിച്ച്നടപ്പിലാക്കിയ പദ്ധതി വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഈ ഗ്രാമീണ കൂട്ടായ്മ.

കാലാവസ്ഥ പ്രതികൂലമായത് ഇവരുടെ കൃഷിയെയും സാരമായി തന്നെ‌ ബാധിച്ചു. എന്നാല്‍ ഈ സംരംഭം ഉപേഷിക്കാന്‍ ഇവര്‍ തയ്യാറായില്ല പരിചരണം മുറയ്ക്ക് നടന്നു. ഉദ്ദേശിച്ച സമയത്ത് പൂർണ്ണമായും ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും മഴമാറിയതോടെ ചെടികള്‍ കൂട്ടത്തോടെ പൂവിട്ടു തുടങ്ങി.ഈ പൂക്കള്‍ പെരിങ്ങോം എന്ന ഗ്രാമത്തിന്റെ കൂടയ്മയുടെ ഹൃദയ കാഴ്ചയായി മാറി. കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യമായി റെഡ് സ്റ്റാർ
ക്ലബ്ബിന്റെ ഈ കൃഷിയിടം.

പെരിങ്ങോം സഹകരണ ബാങ്കിന്റെ സ്ഥലത്ത് പൂത്ത് നിൽക്കുന്ന ഈ ദൃശ്യഭംഗി ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്.റെഡ് സ്റ്റാര്‍ ക്ലബ് നടത്തിയ സംരംഭം എന്നതിനപ്പുറം നാട്ടുകൂട്ടയ്മയുടെ നന്മപൂക്കാലം കൂടിയാണ് പെരിങ്ങോം എന്ന ഗ്രാമത്തില്‍ നിന്നുമുള്ള ഈ കുളിരുള്ള കാഴ്ചകള്‍ സമൂഹത്തിന് സമ്മാനിക്കുന്നത്.

“ഇത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അഭിമാനം തന്നെയാണ്. ഇത്തരത്തിലുള്ള സംരംഭങ്ങൾ ഒരു നാടിന്റെ കൂട്ടായ്മയുടെയും ക്ലബ്ബ് അംഗങ്ങൾ തമ്മിലുള്ള യോജിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും മഹിമവിളിച്ചോതുന്നതുമാണ്” റെഡ് സ്റ്റാര്‍ ക്ലബ്‌ ഭാരവാഹികള്‍ ന്യൂസ്‌ വിങ്ങ്സിനോട് പറഞ്ഞു. ക്ലബ്ബ് മെമ്പർ
മാര്‍,വനിതാവിംഗ്,ജൂനിയർ വിംഗുകള്‍ക്കൊപ്പം അറ്റ്ലാന്റാ നാസിക് ബീറ്റ്സ് അംഗങ്ങളുടെ പ്രവർത്തനവും ഈ
ഉദ്യമത്തിന് കരുത്ത് പകര്‍ന്നു. മാർഗ്ഗനിർദ്ദേശങ്ങളുമായി മുതിര്‍ന്നവരും ഒപ്പം നിന്നതോടെ പെരിങ്ങോം എന്ന ഗ്രാമത്തിലെ പൂകൃഷി , നാട്ടുപാരമ്പര്യത്തിന്റെ പുതു ചരിത്രം കുറിച്ചു.

error: Content is protected !!