ദ്വീപുകളുടെ പുനർനിർമാണത്തിന‌് കണ്ണൂരില്‍  ടൂറിസം പദ്ധതി

കണ്ണൂർ :നശിച്ചുകൊണ്ടിരിക്കുന്ന ദ്വീപുകളുടെ പുനർനിർമാണത്തിന‌്  ടൂറിസം പദ്ധതി. മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയിൽപെടുത്തി ലഭിക്കുന്ന 80.07 കോടി രൂപയിലാണ് ദ്വീപുകളുടെ പുനർനിർമാണവും സൗന്ദര്യവൽക്കരണത്തിനും പദ്ധതിയുള്ളത്.  ഭഗത‌്സിങ‌്, പാമ്പുരുത്തി , കൊളച്ചേരി, മുനമ്പ് കടവ്, സി എച്ച് , എ കെ ജി ദ്വീപ് തുടങ്ങിയവ  പുതിയ പദ്ധതിയിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പറ്റുന്ന രൂപത്തിലാക്കി മാറ്റും.

പദ്ധതി പ്രകാരം ദ്വീപുകളിൽ സഞ്ചാരികളെത്താൻ ആധുനിക രീതിയിലുള്ള ബോട്ട് ടെർമിനലും ബോട്ട് ജെട്ടിയും സ്ഥാപിക്കും.  ബയോടോയ്‌ലറ്റ്, കഫ്‌തേരിയ, വൈഫൈ സംവിധാനം, ആര്‍ട്ട് ഗ്യാലറി, സിസിടിവി ക്യാമറ, പ്ലാസ്റ്റിക‌് മാലിന്യ ശേഖരണ സെന്റർ എന്നിവയും  സ്ഥാപിക്കും. ഓരോ ദ്വീപുകളിലും വ്യത്യസ്തമായ പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ടൂറിസം കോർണർ, പൂന്തോട്ടം, വിശ്രമ മുറി തുടങ്ങിയവും സ്ഥാപിക്കും.

ഭഗത‌്സിങ‌് ദ്വീപ് 4.16 കോടി, പാമ്പുരുത്തി  8.04 കോടി, സി എച്ച്  7.29 കോടി, കൊളച്ചേരി   6.56 കോടി, മുനമ്പ് കടവ് 3.37 കോടി, എ കെ ജി ദ്വീപ് 3.90 കോടി എന്നിങ്ങനെയാണ‌് തുക അനുവദിച്ചത‌്. എല്ലാ കേന്ദ്രങ്ങളിലും സോളാർ  വൈദ്യുതി ഉൽപാദനവും നടത്തും.

 

error: Content is protected !!