യുവാവിനെ കമ്പിപാര ഉപയോഗിച്ച് മര്‍ദിച്ച സംഭവം; അയല്‍വാസിക്കെതിരെ കേസ്

യുവാവിന്‍റെ തല കമ്പിപാര കൊണ്ട് അടിച്ച് പൊട്ടിച്ച സംഭവത്തിൽ അയൽവാസിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പയ്യാവൂർ പൈസക്കരി പാടി വിലങ്ങിലെ ഈട്ടിക്കൽ പ്രദീപനെതിരെയാണ് പയ്യാവൂർ പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പണ്ണേരി വീട്ടിൽ രജീഷ് രാജനും(27) സുഹൃത്തുക്കളും പ്രദിപന്റെ വീടിന് സമീപം വഴിയരികിൽഇരുന്ന് സംസാരിക്കാറുണ്ട്. ഇത് പ്രദീപൻ വിലക്കിയിരുന്നു. 10-ാം തിയ്യതി രാത്രി രജീഷും സുഹൃത്തുക്കളും സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ പ്രതി രജീഷിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ച രജീഷിന്റെ തലയിൽ എട്ടോളം തുന്നികെട്ടലുകൾ ഉണ്ട്.

error: Content is protected !!