മദ്യവും ഇറച്ചിയും മതിൽ ചാടി : റിപ്പോർട്ട് ചെയ്യാതെ ജയിൽ അധികൃതർ

കണ്ണൂര്‍ :  സെൻട്രൽ ജയിലിലെ തടവുകാർക്കു പുറത്തു നിന്നു മൂന്നംഗ സംഘം മതിലിനു മുകളിലൂടെ കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുത്ത സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ ജയിൽ അധികൃതർ. ജയി‌ൽ ജീവനക്കാർ എത്തിയപ്പോഴേക്കും സംഘം ബാഗ് ഉപേക്ഷിച്ചു കടന്നു. ബാഗിൽ അവശേഷിച്ച കക്കയിറച്ചി നശിപ്പിച്ചുകളഞ്ഞെന്നാണു വിശദീകരണം.

എന്നാൽ, ജയിലിന് അകത്തെത്തിയ ഇറച്ചി കണ്ടെത്തിയിട്ടില്ല. ജീവനക്കാരന്റെ കണ്ണിൽപെടുന്നതിനുമുൻപ് ഇതേസംഘം മദ്യക്കുപ്പിയും എറിഞ്ഞുകൊടുത്തതായി വിവരമുണ്ട്. ഞായറാഴ്ച രാവിലെയുണ്ടായ സംഭവം ഇതുവരെ പൊലീസിൽ  റിപ്പോർട്ട് ചെയ്തിട്ടില്ല. സ്പെഷ്യൽ സബ്ജയിലിനു തൊട്ടുമുൻപിൽ ജയിൽ ആശുപത്രി കെട്ടിടത്തിന്റ മറ പറ്റിനിന്നാണു സംഘം സെൻട്രൽ ജയിലിനുള്ളിലേക്കു പൊതികൾ എറിഞ്ഞുകൊടുത്തത്. ഡ്യൂട്ടിക്കു വരികയായിരുന്ന സ്പെഷ്യൽ സബ്ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫിസർ ഈ കാഴ്ച കാണുകയായിരുന്നു.  ജീവനക്കാരനെ കണ്ടതോടെ സംഘം ഓടി രക്ഷപെടുകയായിരുന്നു.

error: Content is protected !!