സംസ്ഥാനസ്കൂള്‍ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി

സംസ്ഥാനസ്കൂള്‍ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴയിലാണ് മത്സരം നടക്കുക‍‍. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്കൂള്‍ കലോത്സവം നടത്തുന്നത്. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായായിരിക്കും നടത്തുക. സ്റ്റേജിതര മത്സരങ്ങളായ കഥ, കവിത, കാര്‍ട്ടൂണ്‍, ചിത്രരചന തുടങ്ങിയവ ജില്ലാ തലത്തില്‍ നടത്തി ഇതിലെ മികച്ചവ സംസ്ഥാന തലത്തില്‍ പരിഗണിക്കാനാണ് തീരുമാനം.

കായികമേളയും മൂന്ന് ദിവസം മാത്രമായി നടത്താനാണ് തീരുമാനം. ഒക്ടോബർ 26, 27, 28 തിയതികളിലായിരിക്കും കായികമേള. സ്കൂൾ തല മത്സരങ്ങൾ ഒക്ടോബർ ഒന്നുമുതല്‍ 13 വരെയായിരിക്കും. സബ് ജില്ലാതല മത്സരം ഒക്ടോബർ 20 മുതൽ നവംബർ മൂന്ന് വരെയും ജില്ലാതല മത്സരങ്ങൾ നവംബർ 12 മുതൽ 24 വരെയുമായിരിക്കും.

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാനായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. പിന്നീട് ഇതിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ മേളകളുടെയും ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് പറഞ്ഞിരുന്നു.

error: Content is protected !!