കെ സുധാകരന്‍ കെ പി സി സി യുടെ അനിഷേധ്യ നേതൃത്വത്തിലേക്ക്

കണ്ണൂര്‍ : കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നേതൃത്വ ശ്രേണിയില്‍ തിളങ്ങിയ കെ സുധാകരന്‍ സംസ്ഥാന നേതൃ  സ്ഥാനത്തേക്ക് കടക്കുകയാണ്. കണ്ണൂര്‍ കോണ്‍ഗ്രസിലെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ എസ്, കെ പി സി സി യുടെ വര്‍ക്കിങ്ങ് പ്രസിഡന്റ് ആകുന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തമായ സനിധ്യമാകും എന്ന് തന്നെയാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

സി പി എമ്മിനോട് പടവെട്ടി കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിച്ച അമരക്കാരന്‍ കേരളത്തില്‍ നേതൃ സ്ഥാനത്ത് അനിവാര്യമാണെന്ന എ ഐ സി സിയുടെ വിലയിരുത്തല്‍ തന്നെയാണ് വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിച്ചതും. കണ്ണൂരില്‍ നിന്ന്കൊണ്ടുതന്നെ കോണ്‍ഗ്രസിന്‍റെ സംസ്ഥാന ,ദേശിയ രാഷ്ട്രീയത്തില്‍ കെ സുധാകരന്‍ നടത്തിയ ഇടപെടലും പുതിയ നേതൃ നീക്കത്തിന് കരണമായി.

നേരത്തെ കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റ് ആകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് വിഷയങ്ങളും ,തെക്കന്‍ ലോബിയും പിടിമുറുക്കിയതാണ് സുധാകരന് വിനയായത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ എ ഐ സി സി, സംസ്ഥാന കോണ്‍ഗ്രസില്‍ , കെ സുധാകരന്റെ സാനിധ്യം അഭിവാജ്യ ഘടകമാണെന്ന് വിലയിരുത്തി. ഇതോടെയാണ് കെ സുധാകാരന്‍  സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നേതൃ നിരയില്‍ എത്തിയത്.

 

 

 

error: Content is protected !!