ആലപ്പുഴ നഗരസഭയിൽ കോൺഗ്രസ്സ് ഗ്രൂപ്പ് പോര് : ബി. മെഹബൂബ് രാജിവെച്ചു

ആലപ്പുഴ നഗരസഭയിൽ കോൺഗ്രസ്സ് ഗ്രൂപ്പ് പോര് രൂക്ഷം. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർമാൻ ബി. മെഹബൂബ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. ഭരണപ്രതിസന്ധിക്ക് കാരണം മുൻ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറാണെന്ന് മെഹബൂബ് ആരോപിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടതാണ് മെഹബൂബിന്റെ പ്രതിഷേധത്തിന് കാരണം. പാർട്ടിക്കും നേതാക്കൾക്കും എതിരെ ചില വിമർശനങ്ങളും മെഹബൂബ് ഉന്നയിച്ചു.

എന്നാല്‍ രണ്ടര വര്‍ഷം മാത്രമാണ് മെഹബൂബിന് ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കഴിയുകയുള്ളൂവെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും ബാക്കി രണ്ടരവര്‍ഷം മുസ്‍ലീം ലീഗിനുള്ളതാണെന്നുമാണ് എ.എ ഷുക്കൂറിന്റെ പ്രതികരണം.

ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് മെഹ്ബൂബൂബിന്റെ തീരുമാനം.

error: Content is protected !!