സര്‍ക്കാര്‍ രൂപീകരണം : ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി.പരീക്ക‌‍ർ സർക്കാരിനെ പിരിച്ചുവിട്ടു സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ ഭരണഘടനപരമായ തീരുമാനം കൈകൊളളുമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും ഗവർണ‌ർ അറിയിച്ചു. കോൺഗ്രസിന്റെ നീക്കങ്ങൾ മുന്നിൽ കണ്ട് ഘടകക്ഷിളെ കൂടനിർത്താൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഗോവ ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദ്ദേശായിയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു.

error: Content is protected !!