കെ.എസ്.ആർ.ടി.സിയിൽ ഇന്നു മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം

തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആർ.ടി.സിയിൽ  ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങും. തിരുവനന്തപുരത്ത് ചീഫ് ഓഫീസിനു മുന്നിലായിരിക്കും സമരം. മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം.

സര്‍വ്വീസുകള്‍തടസ്സപെടുത്താതെയായിരിക്കും സത്യഗ്രഹസമരം. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ഒരാഴ്ചക്കുള്ളില്‍ അനിശ്തികാല പണിമുടക്ക് പ്രഖ്യാപിക്കുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

error: Content is protected !!