ബിജെപി സ്ഥാനാർത്ഥിത്വം : മോഹന്‍ലാലിന്റെ പ്രതികരണം

തിരുവനന്തപുരത്ത് ബി ജെ പി ലോക്സഭാ സ്ഥാനാര്‍ത്ഥി ആകുന്നു എന്ന പ്രചാരണത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം  .താന്‍ തന്‍റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലാത്തതിനാല്‍ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി വളരെ കാലം മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നടന്നത്. അതിന് പിന്നില്‍ രാഷ്ട്രീയമില്ല.

മുമ്പ് പല പ്രധാനമന്ത്രിമാരെയും താന്‍ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ കണ്ടിരുന്നപ്പോഴൊക്കെ ഇത്തരത്തില്‍ പല വാർത്തകളും വന്നിരുന്നു. മോഹന്‍ലാല്‍ നടത്തുന്ന ക്യാന്‍സര്‍ ചികിത്സയ്ക്കായുള്ള വിശ്വശാന്തി ട്രസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോദിയുമായി സംസാരിച്ചത്. പുതു കേരളം നിര്‍മ്മാണത്തിന് പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും മോഹന്‍ലാല്‍ പറഞ്ഞു.

error: Content is protected !!