കണ്ണൂരിൽ മാധ്യമ പ്രവർത്തകനെ വീട്ടിൽ കയറി അക്രമിച്ച് കവർച്ച

കണ്ണൂരിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കവർച്ച . മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രന്റെ താഴെചൊവ്വയിലെ വീട്ടിലാണ് ഇന്ന് പുലർച്ചെ വൻ കവർച്ച നടന്നത്. വിനോദ് ചന്ദ്രനും ഭാര്യയും കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്.

കവർച്ചാ സംഘം 25 പവൻ സ്വർണ്ണവും പണവും എടിഎമ്മും കാർഡും ഗൃഹോപകരണങ്ങളും കവർന്നു.ഒരുമണിക്ക് വീട്ടിൽ കയറിയ സംഘം പുലർച്ചെ 4 മണിക്കാണ് ഇറങ്ങിയത്. വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റു.
ഇരുവരേയും ICU വിൽ പ്രവേശിപ്പിച്ചു.

error: Content is protected !!