പോക്കറ്റടി സംഘത്തിലെ പ്രധാന കണ്ണി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍ : വന്‍ പോക്കറ്റടി സംഘത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ പിടിയില്‍. ആലക്കോട് കപ്പണയില്‍ കൊമ്മാച്ചി സിദ്ധിഖ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മയ്യില്‍ സ്വദേശി പുരുഷോത്തമന്റെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ പോക്കറ്റടിച്ച കേസിലാണ് അറസ്റ്റ് . കണ്ണൂര്‍ ടൌണ്‍  എസ് ഐ  ശ്രീജിത്ത്‌ കൊടേരിയും സംഘവുമാണ് നഗരത്തിലെ ബാറിന് സമീപം വച്ച് ഇയാളെ പിടികൂടിയത്

കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും സംഘം ചേര്‍ന്ന് പോക്കറ്റടി നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സിദ്ധിഖ്  എന്ന് പോലീസ് പറഞ്ഞു . ബസ്സില്‍ വച്ച് മോഷണം നടത്തിയത് സിദ്ധിഖ് ഉള്‍പ്പെട്ട മൂന്നംഗ സംഘമാണ്. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാവാവനുണ്ടെന്നും കണ്ണൂര്‍ ടൌണ്‍ എസ് ഐ  ശ്രീജിത്ത്‌ കൊടേരി ന്യൂസ്‌ വിങ്ങ്സിനോട് പറഞ്ഞു.

 

error: Content is protected !!