ഇന്ത്യ – അമേരിക്ക ചർച്ച ഇന്ന്

ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് ദില്ലിയിൽ നടക്കും. ടു പ്ളസ് ടു എന്ന് പേരിട്ടിരിക്കുന്ന ഈ ചർച്ചയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യയെ പ്രതിനിധീകരിക്കും. സൈനിക സാങ്കേതിക വിദ്യ പങ്കുവയ്ക്കാനുള്ള കോംകോസ കരാർ ചർച്ചയാവും.

യുദ്ധവിമാനങ്ങളിലുൾപ്പെടെ അമേരിക്കൻ ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ഇതുപയോഗിക്കാനും അനുവദിക്കുന്നതാണ് കരാർ. ഇന്ത്യൻ സൈന്യത്തിലേക്കുള്ള അമേരിക്കൻ കടന്നുകയറ്റത്തിന് കരാർ ഇടയാക്കും എന്ന വിമർശനമുണ്ട്. അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കും.

error: Content is protected !!