തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു

തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ ഗവർണറെ കാണും. ലോകസഭ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ താൽപ്പര്യമില്ലെന്നതുകൊണ്ടാണ് മന്ത്രിസഭ പിരിച്ചുവിട്ടിരിക്കുന്നത്.

മറ്റു നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഇവിടെയും തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ചന്ദ്രശേഖര റാവുവിന്റെ ആവശ്യം. മന്ത്രിസഭയുടെ കാലാവധി തീരാൻ എട്ടുമാസം ബാക്കി നിൽക്കെയാണ് ഈ നിർണ്ണായക തീരുമാനം.മന്ത്രിസഭ പിരിച്ചുവിടുന്നു എന്ന ഒറ്റ വാചകത്തോടെയാണ് പ്രമേയം പാസ്സാക്കിയത്. മറ്റു തീരുമാനങ്ങളൊന്നും ഇന്നും ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്തിട്ടില്ല.

error: Content is protected !!