ഏത് അന്വേഷണവും നേരിടും:പി.കെ.ശശി

തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും പരാതിയെക്കുറിച്ചും അറിയില്ലെന്നും പാര്‍ട്ടി ഇതേക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും പി.കെ.ശശി എംഎല്‍എ. മാധ്യമങ്ങളില്‍ പറയും പോലെ തനിക്കെതിരെ പരാതിയോ അന്വേഷണമോ ഉണ്ടെങ്കില്‍ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റുകാരനായി അതു നേരിടുമെന്നും തന്നെ തകര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.കെ.ശശി.

error: Content is protected !!