മാധ്യമ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച് കവര്‍ച്ച; ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന്‍ പേരെ ചോദ്യം ചെയ്തു

കണ്ണൂര്‍ : മാധ്യമപ്രവർത്തകൻ വിനോദ‌് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച‌് വീട‌് കവർച്ച ചെയ‌്ത സംഭവവുമായി ബന്ധപ്പെട്ട‌്  മൂന്ന‌് പേരെ പൊലീസ‌് ചോദ്യംചെയ‌്തു. കണ്ണൂരിൽ നടന്ന കവർച്ചക്ക‌് സമാനമായ സംഭവത്തില്‍ കഴിഞ്ഞ മാസം  ഡൽഹി പൊലീസിന്റെ  പിടിയിലായവരെയാണ് ചോദ്യം ചെയ്തത്.

മൂന്ന‌്  പ്രതികളെയും ഡൽഹിയിൽനിന്ന‌്  എറണാകുളത്ത‌് എത്തിച്ചാണ‌്  കേസ‌് അന്വേഷിക്കുന്ന കണ്ണൂര്‍  സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത‌്. കണ്ണൂരിലെ കവർച്ചക്ക‌് പിന്നിൽ ഡൽഹി കേന്ദ്രീകരിച്ച ബംഗ്ലാദേശികളടങ്ങിയ സംഘമാണെന്ന‌് പൊലീസ‌് തിരിച്ചറിഞ്ഞിരുന്നു.

പ്രതികളെ കണ്ടെത്താൻ   കണ്ണൂരിൽനിന്നുള്ള പൊലീസ‌് സംഘം ആഴ‌്ചകളോളം  ഡൽഹിയിൽ അന്വേഷണത്തിലായിരുന്നു. ഡൽഹിയിൽനിന്ന‌് കൊണ്ടുവന്ന സംഘത്തിൽപെട്ടവരാണ‌് പ്രതികളെന്നും തിരിച്ചറിഞ്ഞിട്ടുണ്ട‌്.

error: Content is protected !!