ഇന്ത്യയില്‍ ശിരോവസ്ത്രം നിരോധിക്കണം: മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഠേയ കഠ്ജു

ഫ്രാന്‍സിനെ പോലെ  ഇന്ത്യയിലും ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കണമെന്ന വിവാദ പരാമര്‍ശവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഠേയ  കഠ്ജു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ കഠ്ജുവിന്‍റെ ട്വീറ്റ്.

ഇത്തരം വസ്ത്രം ധരിക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഒരു വിധത്തിലുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഉള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്യം നല്‍കരുതെന്നും അമിത സ്വാതന്ത്യം അപകടമാണെന്നും കഠ്ജു ട്വീറ്റ് ചെയ്യുന്നുണ്ട്.

‘ബുര്‍ക്ക ധരിക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുത്. അമിത സ്വാതന്ത്ര്യം നന്നല്ല. ഫ്യൂഡലിസത്തെ ഉരുക്കു മുഷ്ടികൊണ്ട് നേരിടണം’ എന്നായിരുന്നു കഠ്ജുവിന്റെ ട്വീറ്റ്. കഠ്ജുവിന്റെ ട്വീറ്റിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരാളുടെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ ആരാണ് കഠ്ജുവിന് അധികാരം കൊടുത്തതെന്നും. എന്ത് ധരിക്കണമെന്ന് ഒരാളെ നിര്‍ബന്ധിക്കുന്നത് വ്യക്തി സ്വാതന്ത്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും സോഷ്യല്‍മീഡിയ ചൂണ്ടികാട്ടുന്നു.

error: Content is protected !!