ആധാർ…വിധി ഇന്ന്

ആധാർ കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. പട്ടികജാതി സംവരണ കേസിലും സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി ഇന്നുണ്ടാകും. ഭരണഘടനയുടെ 110-ാം അനുഛേദപ്രകാരം പണബില്ലായി കൊണ്ടുവന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കിയത്.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് രാവിലെ 10.45ന് വിധി പ്രസ്താവിക്കും. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജികളിൽ നാല് മാസം വാദം കേട്ട ശേഷമാണ് വിധി.

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട 27 ഹരജികളിലാണ് ഭരണഘടനാ ബഞ്ച് വാദം കേട്ടത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണോ വേണ്ടയോ എന്നതടക്കമുള്ള വിഷയങ്ങളിൽ നാളെ കോടതി തീരുമാനം പറയും. നാല് മാസത്തിനിടെ 38 ദിവസം വാദം നടന്നു. 1973ലെ കേശവേന്ദ്ര ഭാരതി കേസ് കഴിഞ്ഞാല്‍ സുപ്രീംകോടതി ഏറ്റവും കൂടുതല്‍ ദിവസം വാദം കേട്ട കേസ് കൂടിയായിരുന്നു ഇത്.

 

 

 

error: Content is protected !!