കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ കണ്ടല്‍ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കണ്ണൂര്‍ : ‘മിഷന്‍ മാന്‍ഗ്രൂവ്’ പദ്ധതിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ കണ്ടല്‍ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കേരള വനം-വന്യജീവി വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി കണ്ടല്‍ വനങ്ങള്‍ കൈവശമുള്ള, താല്‍പ്പര്യമുള്ള വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 11 മണിക്ക് കണ്ണോത്തുംചാലിലെ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണം. യോഗത്തില്‍ വരുന്നവര്‍ കൈവശമുള്ള സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ (വിസ്തീര്‍ണ്ണം, സര്‍വ്വേ നമ്പര്‍, വില്ലേജ്) കരുതേണ്ടതാണ് എന്നും അധികൃതര്‍ അറിയിച്ചു.

error: Content is protected !!