പണിതീരാതെ തലശേരി ‐വളവുപാറ റോഡ്‌

തലശേരി ‐വളവുപാറ റോഡ്‌ നവീകരണ പ്രവ്യത്തിയുടെ കാലാവധി ഈമാസം അവസാനിക്കും. 53 കിലോമീറ്റർ റോഡ‌്, ഏഴ് പാലങ്ങൾ എന്നിവയുടെ നിർമാണമാണ് കരാറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നാല‌് പാലംമാത്രമാണ‌് പൂർത്തിയായത്. ഇരിട്ടി, കൂട്ടുപുഴ, എരഞ്ഞോളി, കരേറ്റ പാലങ്ങളുടെ നിർമാണം പാതിവഴിക്കാണ‌്.റോഡിന്‍റെ പ്രവര്‍ത്തിയും പൂര്‍ത്തിയായിട്ടില്ല.
എരഞ്ഞോളി പുതിയ പാലത്തിന‌് തൂണുകൾ നിർമിച്ചശേഷം പാലത്തിന‌് ഉയരക്കൂടുതൽ വേണമെന്ന നിർദേശമുയർന്നു.ഈ സാഹചര്യത്തില്‍ പാലം നിർമാണം അനിശ്ചിതത്വതിലായി. അധിക സ്ഥലമേറ്റെടുക്കൽ പൂർത്തിയായെങ്കിലും പാലത്തിന്റെ പുതുക്കിയ രൂപരേഖ ലഭിച്ചില്ല.
ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിർമാണം വെല്ലുവിളിയായി തുടരുന്നു.

ഇരിട്ടി ടൗൺ ഉള്‍പെടുന്ന ഭാഗത്തെ റോഡ്‌ നവീകരണവും പൂര്‍ത്തിയായിട്ടില്ല. പ്രവര്‍ത്തിയുടെ ഭാഗമായി കുന്നുകളിടിച്ച സ്ഥലങ്ങളിലെ കനത്ത മണ്ണിടിച്ചിലിനും പരിഹാരമുണ്ടാക്കണം.
പുഴയിൽ നീരൊഴുക്ക‌് ശക്തമായതിനാൽ ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിർമാണം പ്രതിസന്ധിയിലാണ‌്. കൂട്ടുപുഴ പാലം നിർമാണം കർണാടക വനം വകുപ്പിന്റെ എതിർപ്പിൽ          മുടങ്ങിയിട്ട‌് മാസങ്ങളായി. കരാര്‍ കലാവധി കഴിയുമ്പോഴും പ്രവര്‍ത്തി പൂര്‍ത്തികരിക്കാന്‍ കഴിയില്ല എന്നത് ഉറപ്പായി കഴിഞ്ഞു.

error: Content is protected !!