കാല്‍ മുറിച്ച് മറ്റേണ്ടിവന്ന യുവാവിന് തുണയേകാന്‍ സുഹൃത്തുക്കള്‍

കണ്ണൂര്‍ : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ അനീഷ്‌ എന്ന യുവാവിന് വേണ്ടിയാണ് കണ്ണൂരിലെ സുഹൃത്തുക്കള്‍ സമൂഹ മാധ്യമ കൂട്ടായ്മയുമായി ഉദാര മനസ്ക്കരെ സമീപിക്കുന്നത് .തങ്ങള്‍ക്കൊപ്പം ഓടി ചാടി നടന്ന അനീഷിന്‍റെ ഒരുകാല്‍ മുറിച്ചു മാറ്റിയെന്ന് സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ സങ്കടം ഉള്ളിലൊതുക്കി അനീഷിനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒരുമിക്കുകയാണ് സുഹൃത്തുക്കള്‍.

കണ്ണൂര്‍ പള്ളിക്കുന്നിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് “കണ്ണൂര്‍ റോക്സ്” എന്നപേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ്‌ വഴിയാണ് അനീഷിനായി ധന സമാഹരണം നടത്തുന്നത്.ദുരിതാനുഭവങ്ങളുടെ സങ്കട കടലാണ് യഥാര്‍ത്ഥത്തില്‍ അനീഷിന്റെ ജീവിതം . അനീഷിന് രണ്ടര വയസുള്ളപ്പോള്‍ അസുഖം ബാധിച്ച് അമ്മ മരിച്ചു.പിന്നീട് അച്ഛനും മരിച്ചു. സാമ്പത്തികമായി ഏറെ പ്രശ്നങ്ങള്‍ ഈ കാലയളവിലെല്ലാം അനീഷിന്റെ കുടുംബം അനുഭവിച്ചു.ഇതിനിടയില്‍ ജീവിതത്തോട് പൊരുതി അനീഷ്‌ ജീവിച്ചു. സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സുഹൃത്തുക്കള്‍ക്കിടയില്‍ ചിരിച്ച മുഖവുമായി അവന്‍ നിറ സാനിധ്യമായി.

ഇതിനിടയിലാണ് 2003ല്‍ കാല്‍മുട്ടിന് അസുഖം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയിലും തുടര്‍ന്ന് എസ്.യു.ടി ആശുപത്രിയിലും ചികിത്സ തേടിയത്. അന്ന് അനീഷിന്റെ അസ്ഥിമാറ്റിക്കല്‍ ശസ്ത്രക്രീയ നടത്തിയത് നല്ലവരായ നാട്ടുകാര്‍ ജനകീയ കമ്മറ്റി രൂപികരിച്ച് നടത്തിയ പ്രവര്‍ത്തനം കൊണ്ടാണ്.അസുഖം മാറി കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരവേയാണ് അനീഷിന് അപകടം സംഭവിക്കുന്നത്‌.അപകടത്തെ തുടര്‍ന്ന് അനീഷിന്‍റെ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നു.

ഇപ്പോള്‍ എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനീഷിനെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. കരുണയുള്ള മനസുകള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് അനീഷിന്‍റെ സുഹൃത്തുക്കള്‍. അനീഷിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍
മൃദുല്‍ പള്ളിക്കുന്ന് :9995005598
സാബു പള്ളിക്കുന്ന് : 9400444488

error: Content is protected !!