ഇന്ധനവില വര്‍ദ്ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്

ഇന്ധനവില വര്‍ദ്ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ 9 മണി തൊട്ട് 3 മണി വരെയാണ് ബന്ദ്.

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്  കോൺഗ്രസ് രാജ്യവ്യാപകമായി  ധർണ്ണ നടത്തും. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചായിരിക്കും  ധർണ്ണ. ഇന്ധന വില ജി എസ് ടിക്ക് കീഴിൽ കൊണ്ടുവരണം എന്ന് കോണ‍്ഗ്രസ് ആവശ്യപ്പെട്ടു.

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി.

error: Content is protected !!