ഇന്ധന വില മുന്നോട്ട് തന്നെ: ഇന്നും വിലവര്‍ധനവ്

രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായി മൂന്നാം ദിവസവും ഉയര്‍ന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 19 ഉം ഡീസലിന് 22 ഉം പൈസയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 85.28 രൂപയും ഡീസലിന് 78.36 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 86.79 രൂപയയും ഡീസല്‍ വില 79.88 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ വില 85.65 രൂപയിലും ഡീസല്‍ വില 78.73 രൂപയിലും എത്തി.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 90 ഉം കടന്ന് കുതിക്കുകയാണ്. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ വില 90.75 രൂപയിലും ഡീസല്‍ വില 79.23 രൂപയിലുമെത്തി.

error: Content is protected !!